മൂന്ന് സീറ്റ് വേണം; യുഡിഎഫില്‍ ഘടകകക്ഷിയാക്കണം: മാണി സി കാപ്പന്‍

കോട്ടയം > വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് തന്റെ പാര്ടിയ്ക്ക് മൂന്ന് സീറ്റ് നല്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മാണി സി കാപ്പന്. പാര്ടിയെ യുഡിഎഫില് ഘടകകക്ഷിയാക്കാന് ആവശ്യപ്പെടുമെന്നും കാപ്പന് പറഞ്ഞു.

എന്സിപി വിട്ട കാപ്പന് നാഷണലിസ്റ്റ് കോണ്ഗ്രസ് കേരള (എന്സികെ) എന്ന പുതിയ പാര്ടി പ്രഖ്യാപിച്ചു. കോണ്ഗ്രസില് ചേര്ന്ന് കൈപ്പത്തി ചിഹ്നത്തില് പാലായില് കാപ്പനെ മത്സരിപ്പിക്കാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ള നേതാക്കളുടെ നിലപാട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/37CBvCK

Comments

Archive

Contact Form

Send