ഹാഗിയ സോഫിയ: നിലപാട്‌ മാറ്റാതെ ലീഗ്‌ ; തെരഞ്ഞെടുപ്പടുത്തപ്പോൾ മാപ്പെന്ന്‌


കോഴിക്കോട്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ, തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കിയതിനെ അനൂകൂലിച്ചതിൽ ഖേദ പ്രകടനവുമായി ലീഗ് നേതാവ് സാദിഖലി ശിഹാബ്തങ്ങൾ. അതേസമയം ക്രൈസ്തവസമൂഹത്തെ വേദനിപ്പിച്ച ലേഖനം പിൻവലിക്കാനോ തിരുത്താനോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ഖേദപ്രകടനം.

ലേഖനംതള്ളാതെ, 
പിൻവലിക്കാതെ ഖേദം
ലീഗ് മുഖപത്രമായ ചന്ദ്രികയിൽ 2020 ജൂലൈ 24നായിരുന്നു വിവാദലേഖനം. ‘അയാ സോഫിയയിലെ ജുമുഅ’ എന്ന ലേഖനം തുർക്കിയിലെ ഏകാധിപതിയായ എർദോഗൻ ഭരണത്തെയും ഹാഗിയ സോഫിയ മ്യൂസിയം മസ്ജിദാക്കിയതിനെയും പിന്തുണച്ചായിരുന്നു. ദീർഘകാലം ക്രൈസ്തവ ആരാധനാലയമായിരുന്ന ഹാഗിയ സോഫിയ പിന്നീട് മ്യൂസിയമാക്കി ചരിത്രസ്മാരകമായി സംരക്ഷിക്കയായിരുന്നു. ഇതാണ് ഇസ്ലാമികമൗലികവാദിയായ എർദോഗൻ കഴിഞ്ഞവർഷം മുസ്ലിം പള്ളിയാക്കിയത്. മാർപ്പാപ്പയടക്കം ക്രൈസ്തവലോകമാകെ ഇതിനെ എതിർത്തിരുന്നു. എന്നാൽ, മുസ്ലിംപള്ളിയാക്കിയതിനെ പിന്തുണച്ചും വിമർശിക്കുന്നവരെ എതിർക്കുന്നതുമായിരുന്നു സാദിഖലിയുടെ ലേഖനം.


ജമാഅത്തെ ഇസ്ലാമിയുടെ ആശയധാര പിന്തുടർന്നുള്ള ലേഖനത്തിൽ മുസ്ലിംപള്ളിയാക്കിയതിനെ എതിർക്കുന്നവരെ വ്യാജസെക്കുലറിസ്റ്റുകൾ എന്നും സാദിഖലി ആക്ഷേപിച്ചു. ചന്ദ്രികയിലെ ലേഖനം പാർടി നിലപാടായാണ് വിലയിരുത്തപ്പെട്ടത്. ലീഗിന്റെ തലപ്പത്തുള്ള പാണക്കാട് കുടുംബത്തിലെ ഒരംഗം ഇത്തരമൊരു നിലപാട് സ്വീകരിച്ചതിൽ ക്രൈസ്തവസഭകൾ ഒന്നടങ്കം അതൃപ്തി രേഖപ്പെടുത്തി. എന്നാൽ, ലീഗ് ഒരിക്കലും സാദിഖലിയെ തള്ളാനോ ലേഖനം തിരുത്താനോ ആവശ്യപ്പെട്ടില്ല.

ബാബ്റിമസ്ജിദ് തകർത്ത സംഘപരിവാറിന് സഹായകമാകുന്ന നയമായിരുന്നു ഹാഗിയ സോഫിയ വിഷയത്തിൽ സാദിഖലിയും ലീഗും സ്വീകരിച്ചത്. കെസിബിസിയും വിവിധസഭകളും വിമർശിച്ചിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ ലീഗ് മൗനംപാലിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് വിവിധ സഭാനേതൃത്വങ്ങളെ ലീഗ് നേതാക്കൾ സന്ദർശിച്ചെങ്കിലും നിലപാട് തിരുത്തിയിരുന്നില്ല.

സാദിഖലി ഇപ്പോൾ 
പറയുന്നത്
ശനിയാഴ്ച സ്വകാര്യവാർത്താചാനലുകൾക്ക് നൽകിയ അഭിമുഖത്തിലും വിവാദലേഖനത്തെ സാദിഖലി തള്ളിപ്പറഞ്ഞിട്ടില്ല. ‘‘ക്രൈസ്തവസമൂഹത്തിന് വേദനയുണ്ടാക്കി. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. എന്നെക്കൊണ്ട് യുഡിഎഫിനും ജനാധിപത്യ സമൂഹത്തിനും വിഷമമുണ്ടായതിൽ ഖേദമുണ്ട്. ഒരിക്കലും ക്രൈസ്തവ സമൂഹത്തെ ഇകഴ്ത്താനല്ല ലേഖനമെഴുതിയത് ’’–-ഇതായിരുന്നു സാദിഖലിയുടെ പ്രതികരണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uECRqf

Comments

Archive

Contact Form

Send