സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം അനുവദിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി> സമരം ചെയ്ത സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്ക്കാര് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സമര ദിനങ്ങള് ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണന്ന് കോടതി വ്യക്തമാക്കി.കേന്ദ്ര സര്ക്കാര് നയങ്ങള്ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില് നടന്ന അഖിലേന്ത്യാ പണിമുടക്കില് പങ്കെടുത്ത സര്ക്കാര് ജീവനക്കാര്ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്ക്കാര് തീരുമാനമാണ് കോടതി റദ്ദാക്കിയത്.

ആലപ്പുഴ കളര്കോട് സ്വദേശിയും പൊലീസ് ഫിംഗര് പ്രിന്റ് ബ്യൂറോ മുന് ഡയറക്ടറുമായ ജി.ബാലഗോപാലന് സമര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജി അനുവദിച്ചാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.സര്ക്കാര് ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജര് രജിസ്റ്റര് പരിശോധിച്ച് രണ്ടു മാസത്തിനുള്ളില് നടപടിയെടുക്കാന് കോടതി നിര്ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം.സംസ്ഥാനത്ത് ഡയസ്നോണ് നിലനില്ക്കെ പണിമുടക്കില് പങ്കെടുത്ത സര്ക്കാര് ജീവനക്കാര്ക്ക് കാഷ്വല് അവധി അനുവദിച്ച് ഹാജര് രേഖപ്പെടുത്താന് അവസരം നല്കിയ സര്ക്കാര് നടപടി പക്ഷപാതപരമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്ജി.

പ്രളയക്കെടുതി മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള് ഖജനാവില് നിന്ന് 180 കോടി ചെലവഴിച്ച് സമരക്കാര്ക്ക്
ശമ്പളം നല്കാനുള്ള സര്ക്കാര് നീക്കം ഏകപക്ഷീയവും സ്വേഛാപരവുമാണന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു
ഹര്ജിയിലെ ആവശ്യം. സി ഐ ടി യു, ഐഎന്ടിയുസി അടക്കമുള്ള യൂണിയനുകള് സംയുക്തമായാണ് കേരളത്തില് പണിമുടക്കിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Ms9SVx

Comments

Archive

Contact Form

Send