പൊതുവിദ്യാഭ്യാസ മികവ് തുടരാൻ
 അണിനിരക്കുക: കെഎസ്‌ടിഎ


തിരുവനന്തപുരം
മതനിരപേക്ഷ വികസിത കേരളത്തിനും ജനകീയ വിദ്യാഭ്യാസത്തിനും കരുത്ത് പകരാൻ എല്ലാ അധ്യാപകരും അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെഎസ്ടിഎ) 30–-ാം സംസ്ഥാനസമ്മേളനത്തിന് ഉജ്വല സമാപനം. കണ്ണഞ്ചിപ്പിക്കുന്ന വികസനനേട്ടം സാധ്യമാക്കിയ അഞ്ച് വർഷത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്.

അമ്പത് കൊല്ലം കൊണ്ട് നേടേണ്ട വികസനം, അഞ്ച് വർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിനായി. പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ തുടർച്ചയ്ക്കായി മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു.

കാർഷിക നിയമഭേദഗതി പിൻവലിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, മെഡിസെപ് കാര്യക്ഷമമായും ശാസ്ത്രീയമായും നടപ്പിലാക്കുക, സംസ്ഥാന സർക്കാരിന്റെ ബദൽ വികസന നയത്തിന് കരുത്ത് പകരുക, വികസന പ്രവർത്തനം അട്ടിമറിക്കാനുള്ള നീക്കം തിരിച്ചറിയുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ ബിജുരാജ് (കാസർകോട്), പി ബാലകൃഷ്ണൻ (പാലക്കാട്), ഇ കെ വിനോദൻ (കണ്ണൂർ), ജയശ്രീ (എറണാകുളം), പി ആർ ബിനു (ഇടുക്കി), എസ് സുജമോൾ (പത്തനംതിട്ട), പി ബിജു ( വയനാട് ), സി എ നസീർ (തൃശൂർ ), സി ഹരിദാസ് (മലപ്പുറം), സി ബിന്ദു (കോട്ടയം), സീജാകുഞ്ഞുമോൻ (ആലപ്പുഴ), ജെ ശശികല ( കൊല്ലം ), കെ നിഷ (കോഴിക്കോട് ), ഡി ഹാന്റ ( തിരുവനന്തപുരം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. വിദ്യാഭ്യാസ സമ്മേളനശേഷം യാത്രയയപ്പ് സമ്മേളനത്തോടെ മൂന്ന് ദിവസമായി കെഎസ്ടിഎ സെന്ററിലും സമീപഹാളുകളിലുമായി നടന്ന സമ്മേളനം സമാപിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ZYaLbz

Comments

Archive

Contact Form

Send