ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ട; വയനാട് ഡിസിസി ഓഫീസിന് മുമ്പില് പോസ്റ്റര്‍
കല്പ്പറ്റ > ഇറക്കുമതി സ്ഥാനാര്ഥിക്കെതിരെ വയനാട് ഡിസിസി ഓഫീസിന് മുമ്പില് പോസ്റ്റര്. യുഡിഎഫ് സ്ഥാനാര്ഥി ഇറക്കുമതി നിര്ത്തുക, അല്ലെങ്കില് വയനാട് ഡിസിസി പിരിച്ച് വിടുക എന്നാവശ്യപ്പെട്ടാണ് പോസ്റ്റര് പ്രചാരണം.
ജില്ലയിലെ ഏക ജനറല് നിയമാസഭ മണ്ഡലമായ കല്പ്പറ്റയില് കണ്ണ് വെച്ച് നിരവധി നേതാക്കള് ചരട് വലിക്കുന്നുണ്ട്. അതിനിടെ ഈ സീറ്റിനായി ചുരം കയറാന് തയ്യാറായി നേതാക്കളും ക്യൂ നില്ക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുമെന്ന അഭ്യുഹവുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില് അവസാന നിമിഷം ഔട്ടായ ടി സിദ്ദിഖും സീറ്റ് മോഹവുമായി രംഗത്തുണ്ട്. അതിന്റെ ഭാഗമായി ജില്ലയിലെത്തുകയും ചെയ്തു.
ജില്ലയെ അവഗണിച്ച് ഇറക്കുമതി സ്ഥാനാര്ഥികളെ വേണ്ട എന്ന നിലപാട് ശക്തമാണ്. വയനാടിന്റെ താല്പര്യം അവഗണിച്ച് അങ്ങനയൊരു തീരുമാനമുണ്ടായാല് ഡിസിസി പിരിച്ച് വിടണമെന്നതാണ് ആവശ്യം.
Credits Kerala || Deshabhimani Online News https://ift.tt/3qDTHU1
Comments