ഉത്തരക്കടലാസുകൾ വഴിയിൽ; പിവിസിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

കണ്ണൂർ > വിദൂര വിദ്യാഭ്യാസ വിഭാഗം ഉത്തരക്കടലാസുകൾ വഴിയിൽ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കണ്ണൂർ സർവകലാശാല വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രോ വൈസ്ചാൻസലർ പ്രൊഫ. എ സാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതിയാണ് അന്വേഷിക്കുന്നത്.

ബികോം ഉത്തരക്കടലാസുകളാണ് വഴിയിൽ കണ്ടെത്തിയത്. സർവകലാശാലയിൽനിന്നും ഹോം വാല്വേഷനു വേണ്ടി എം സി രാജേഷ് എന്ന അസിസ്റ്റന്റ് പ്രൊഫസർ ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/36MVHl0

Comments

Archive

Contact Form

Send