പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല്‍ - PQFF'20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം> പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവല് - PQFF'20 ന്റെ വിജയികളെ ഓണ്ലൈനില് പ്രഖ്യാപിച്ചു. മികച്ച സിനിമയായി സുന്ദരിമുത്തിയും മികച്ച രണ്ടാമത്തെ സിനിമയായി ആദമും തെരഞ്ഞെടുത്തു.കേരളത്തിലെ ഐ ടി ജീവനക്കാര്ക്കായി എല്ലാവര്ഷവും പ്രതിധ്വനി സംഘടിപ്പിക്കുന്ന ക്വിസ്സ ഫിലിം ഫെസ്റ്റിവലിന്റെ ഒമ്പതാമത് എഡിഷന് ഫെബ്രുവരി 6, 7 തീയതികളില് പ്രതിധ്വനി Techeela Web Series Youtube ചാനലില് വെച്ചാണ് നടത്തുകയുണ്ടായത്.

പ്രശസ്ത്ര ചലച്ചിത്ര സംവിധായകയും എഴുത്തുകാരിയുമായ വിധു വിന്സെന്റ് ആയിരുന്നു ജൂറി ചെയര്പേഴ്സണ്. പ്രശസ്ത സിനിമ സംവിധായകന് ബിലഹരി, പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് ആലുംനിയും എഡിറ്ററുമായ പ്യാരേലാല് മലയില് എന്നിവരും ജൂറി അംഗങ്ങ ളായിരുന്നു.

പ്രതിധ്വനിയുടെ അവാര്ഡിനും പ്രശസ്തിപത്രത്തിനും പുറമെ, ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. മികച്ച നടന്, നടി, ഛായാഗ്രാഹകന്, എഡിറ്റര് എന്നിവര്ക്കും പ്രത്യേക പുരസ്കാരങ്ങളും ഉണ്ടായിരിക്കും.

വിജയികളുടെ വിശദ വിവരങ്ങള് ചുവടെ ചേര്ക്കുന്നു...
*********
മികച്ച സിനിമ
---------------
'സുന്ദരിമുത്തി'::
സംവിധാനം : രാഹുല് രഘുവരന്, IBS Software, Technopark

രണ്ടാമത്തെ മികച്ച ചിത്രം
-----------------------------
'ആദം' ::
സംവിധാനം : അഷിത് കെ വി , Zappyhire, Kinfra Hi Tech Park, Kochi

മികച്ച സംവിധായകന്
---------------------
ശിവപ്രസാദ് കഷിമംഗലം - (കനക) (Sapaad Software), Infopark, Kochi

മികച്ച നടന്
-----------------
ശിവ ഹരിഹരന് (കനക)

മികച്ച നടി
---------------------
നീതു സിറിയക് (തത്സമയം)

മികച്ച സ്ക്രിപ്റ്റ്
------------------
മൃദുല് ജോര്ജ് (തത്സമയം), Nielson, Infopark

മികച്ച Cinematographer
----------------------
സരിന് രവീന്ദ്രന് (കനക)

മികച്ച എഡിറ്റര്
------------------
അഫ്സല് മന്നതണത് (കനക)

പ്രത്യേക പരാമര്ശം (ഫിലിം):
--------------------------------------
The Cycle Rickshaw (അനിമേഷന്)

സംവിധാനം : സനീഷ് തോമസ്, Ruby Seven Studios, Infopark, Kochi

പ്രേക്ഷക അഭിപ്രായം
----------------------
'I am Fine', സംവിധാനം - അഭിലാഷ് കുഞ്ഞു കൃഷ്ണന്, Allianz, Technopark





Credits Kerala || Deshabhimani ​Online ​News https://ift.tt/3aKVX6a

Comments

Archive

Contact Form

Send