VIDEO - മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തു; ചെരുപ്പ് കടക്കാരനെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ മർദ്ദിച്ചു
തിരുവനന്തപുരം > ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. ചെരുപ്പ് വാങ്ങാനെത്തിയ കൗണ്സിലർ ജീവനക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്തു. മാസ്ക്ക് ധരിക്കാതെ കടയിൽ കയറിയത് ജീവനക്കാരൻ ചോദ്യം ചെയ്തതിനാണ് ബിജെപി കൗണ്സിലറും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചത്.
ചെമ്പഴന്തി വാർഡ് കൗണ്സിലറും ബിജെപി നേതാവുമായി ചെമ്പഴന്തി ഉദയനെതിരെയാണ് ആരോപണം. മാസ്ക്ക് ധരിക്കാതെ കടയിൽ കയറിയ കൗണ്സിലറോട് ജീവനക്കാരൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
തുടർന്ന് കൗൺസിലറും പ്രവർത്തകരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2Mub3DU
Comments