കെ എം ഷാജിയുടെ അനധികൃത സ്വത്ത്: അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനകം
കോഴിക്കോട് > മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയ്ക്കെതിരായ അനധികൃത സ്വത്ത്കേസിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് വിജിലൻസ് കോടതി. 10 ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ് അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി കെ വി ജയകുമാറിന്റെ ഉത്തരവ്.
നവംബർ 11നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഹർജിക്കാരനായ അഡ്വ. എം ആർ ഹരീഷ്, വിജിലൻസ് പ്രോസിക്യൂട്ടർ ഒ ശശി, വിജിലൻസ് സിഐ ഗണേശ്കുമാർ തുടങ്ങിയവർ കോടതിയിൽ ഹാജരായി.
Credits Kerala || Deshabhimani Online News https://ift.tt/3qvuwCb
Comments