കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും; ശോഭയുടെ പേരില്ല; 12 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു
ന്യൂഡല്ഹി > നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില് 12 മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെയാണ് ഡല്ഹിയില് പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.
സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന് മഞ്ചേശ്വരത്തുനിന്നും കോന്നിയില് നിന്നും ജനവിധി തേടും. നേമത്ത് കുമ്മനം രാജശേഖരനാണ് സ്ഥാനാര്ത്ഥി. ഇ ശ്രീധരന് പാലക്കാടും മലമ്പുഴയില് സി കൃഷ്ണകുമാറാണ് സ്ഥാനാര്ത്ഥി. സുരേഷ് ഗോപി തൃശൂരിലും, അല്ഫോണ്സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ഡോ. അബ്ദുള് സലാം തിരൂരിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന് കൃഷ്ണകുമാര് തിരുവനന്തപുരം സെന്ട്രലിലും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.
ആദ്യഘട്ട പട്ടികയില് ശോഭാ സുരേന്ദ്രന്റെ പേര് ഉള്പ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന വട്ടിയൂര്ക്കാവ്, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച ശേഷം പട്ടിക പുറത്തുവിടാമെന്നാണ് കെ സുരേന്ദ്രന് മുന്പ് പറഞ്ഞിട്ടുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/30GLkeX
Comments