രണ്ട് വർഷം; ഗുജറാത്തിൽ 13,496 നവജാതശിശുക്കൾ പരിചരണ കേന്ദ്രങ്ങളിൽ മരിച്ചു
ഗാന്ധിനഗർ > ബിജെപി മാതൃകാ സംസ്ഥാനമായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിൽ സർക്കാർ ആശുപത്രികളിലെ നവജാതശിശു പരിചരണ കേന്ദ്രങ്ങളിൽ മാത്രം രണ്ടുവർഷത്തിനിടെ മരിച്ചത് 13,496 കരുന്നുകൾ. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ നിയമസഭയിൽ അറിയിച്ചതാണിത്. ചോദ്യോത്തരവേളയിൽ മറുപടിയായാണ് പ്രതിദിനം 18 ശിശുക്കളെങ്കിലും മരിക്കുന്നതായി സമ്മതിച്ചത്.
കഴിഞ്ഞ രണ്ടുവർഷം ചികിത്സ തേടിയത് 1.06 ലക്ഷം കുഞ്ഞുങ്ങൾ. ഇതിൽ 69,000ഉം സർക്കാർ ആശുപത്രികളിൽ പിറന്നവർ. ഏറ്റവും കൂടുതൽ കുരുന്നുകൾ മരിച്ചത് അഹമ്മദാബാദ് ജില്ലയിലാണ്–- 3134. ശിശുമരണം തടയാൻ സർക്കാർ നടപടി എടുത്തുവരികയാണെന്നും പട്ടേൽ പറഞ്ഞു. ഗുജറാത്തിൽ ശിശു മരണനിരക്ക് ആയിരത്തിന് 30 ആണെന്നാണ് രണ്ട് വർഷം മുമ്പ് സംസ്ഥാന നിയമസഭയിൽ സർക്കാർ അറിയിച്ചത്. ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശിലാണ് ഇന്ത്യയിൽ ശിശുമരണനിരക്ക് ഏറ്റവും കൂടുതൽ. അവിടെ പിറക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ 48 പേർ വൈകാതെ മരിക്കുന്നു.
Credits National || Deshabhimani Online News https://ift.tt/3rriEBH
Comments