ആലുവയിൽ കോൺഗ്രസ്, ലീഗ്, ബിജെപി പ്രവർത്തകരായിരുന്ന 150 പേർ സിപിഐ എമ്മിനൊപ്പം

ആലുവ > വിവിധ പാർടികളിൽ നിന്ന് നൂറ്റമ്പതോളം പേർ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും. കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി തുടങ്ങി വിവിധ പാർട്ടികളിൽ പ്രവർത്തിരുന്ന എടത്തല പഞ്ചായത്തുവഴി, കുഴിവേലിപ്പടി ഭാഗങ്ങളിലുള്ളരാണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പാർട്ടി പതാക നൽകി സ്വീകരിച്ചു.

ജനപക്ഷതത് നില്ക്കുന്ന ഇടതുപക്ഷ സർക്കാരിന് തുടർ ഭരണം ലഭിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്ന് രാജീവ് പറഞ്ഞു. ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ എൽഡിഎഫ് സർക്കാരിന്റെ പങ്ക് വലുതാണ്. എല്ലാ മേഖലകളിലും വികസനമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എടത്തല ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം കെ എം നവാസ് അദ്ധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ വി സലിം, ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി ആർ അജിത്ത്. പി മോഹനൻ, എം എ അജീഷ്, എ എസ് കെ സെയ്തുമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ എം എ നൗഷാദ്, എ എസ് കെ സലിം, സി കെ ലിജി എന്നിവർ സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3efA7da

Comments

Archive

Contact Form

Send