154 സീറ്റുകളിൽ മക്കൾ നീതി മയ്യം മത്സരിക്കും: കമൽ ഹാസൻ

ചെന്നൈ> തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽഹാസൻ. ആകെ 234 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ മത്സരിക്കും. ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് സഖ്യകക്ഷികൾ.

ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ, ആളുകൾക്ക് അപേക്ഷിക്കാനുള്ള സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ ആയിരിക്കും മത്സരിപ്പിക്കുക.

വീട്ടമ്മമാർക്ക് ശമ്പളം മുതൽ സർക്കാർ സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്താൻ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നൽകും തുടങ്ങിയവയാണ് കമലഹാസന്റെ പാർടി നൽകുന്ന വാഗ്ദാനങ്ങൾ



Credits National || Deshabhimani ​Online ​News https://ift.tt/3btusyH

Comments

Archive

Contact Form

Send