സര്‍വ്വകാല റെക്കോര്‍ഡിട്ട് പിഎസ് സി നിയമന ശുപാര്‍ശ; 1.60 ലക്ഷം പിന്നിട്ടു
തിരുവനന്തപുരം> സര്‍വ്വകാല റെക്കോര്‍ഡിട്ട് പിഎസ് സി നിയമന ശുപാര്‍ശ.2016 മെയ് മുതല്‍ 2021 ഫെബ്രുവരി 28 വരെ പിഎസ്സി നടത്തിയ 156,554 നിയമനശുപാര്‍ശകളും ഈ കാലയളവില്‍ നല്കിയ നിയമനങ്ങളും കൂടി ചേരുമ്പോള്‍ ആകെ എണ്ണം 160,585 ആകുമെന്ന് പിഎസ് സി വ്യക്തമാക്കി
സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകളെ കൂടാതെ വിവിധ കമ്പനി/കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്കാണ് പിഎസ്സി നിയമനശിപാര്‍ശ നല്‍കുന്നത്. എന്നാല്‍ ഈ നിയമനശിപാര്ശകളെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ വാര്‍ത്തകള്‍ അടുത്തകാലത്ത് കണ്ടുവരുന്നു. 2016 മെയ് മുതല്‍ നടത്തിയ നിയമനശിപാര്‍ശകള്‍ സംബന്ധിച്ച് പിഎസ് സിയുടെ കൈവശം സുവ്യക്തമായ കണക്കുകള്‍ ലഭ്യമാണെന്നിരിക്ക വിവരാവകാശനിയമപ്രകാരം സ്പാര്‍ക്കില്‍ നിന്ന് ശേഖരിച്ചെന്ന രീതിയില്‍ മറ്റൊരു കണക്ക് അവതരിപ്പിച്ചിരിക്കുകയാണ്.
വാര്‍ത്തയില്‍ പ്രതിപാദിച്ചിരിക്കുന്ന നിയമന കണക്ക് സ്പാര്‍ക്ക് വഴി ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുടേത് മാത്രമാണ്. ഇതാണ് നിയമനമെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കമ്പനി കോര്‍പ്പറേഷനുകള്‍, അപ്പെക്സ് സൊസൈറ്റികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനശിപാര്‍ശ ഒഴിവാക്കിയാണ് ഈ കണക്ക്
നല്‍കിയിരിക്കുന്നത്. ഒരു ഭരണഘടനാസ്ഥാപനം നടത്തുന്ന തെരഞ്ഞെടുപ്പുകളിലും നിയമനശിപാര്ശകളിലും ഏതെങ്കിലും സ്ഥാപനങ്ങളുടെ മാത്രം നിയമനകണക്ക് നല്‍കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.
4050-ലധികം റാങ്ക് ലിസ്റ്റുകള്‍ പിഎസ്സിയില് നിലവിലുണ്ട്. ഒഴിവുകള്‍ നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് കാലതാമസം കൂടാതെ കൃത്യമായി നിയമനശിപാര്‍ശ നല്‍കുന്നതിനുള്ള ഭരണഘടനാദൗത്യമാണ് പിഎസ്സി. നിര്‍വ്വഹിച്ച് പോരുന്നത്. അതിനാല്‍ ഇതര മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് പിഎസ്സിയുടെ യഥാര്‍ത്ഥ നിയമനശിപാര്‍ശ കണക്കിനെ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കണമെന്നും പിഎസ് സി വ്യക്തമാക്കി
Credits Kerala || Deshabhimani Online News https://ift.tt/3f9tDxd
Comments