വെൽഫെയർ പാർടി 19 മണ്ഡലത്തിൽ മാത്രം; യുഡിഎഫുമായി രഹസ്യധാരണ
കോഴിക്കോട് > ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി മത്സരിക്കുന്നത് 19 സീറ്റിൽ മാത്രം. കഴിഞ്ഞതവണ 41 മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു. യുഡിഎഫുമായി, പ്രത്യേകിച്ചും മുസ്ലിംലീഗുമായുള്ള രഹസ്യധാരണയിലാണ് മണ്ഡലങ്ങൾ വെട്ടിക്കുറച്ചത്. 50 മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷം പകുതിയിൽ താഴെയായി കുറച്ചതിന് കൃത്യമായ വിശദീകരണം വെൽഫെയർ പാർടി നൽകിയിട്ടില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി വെൽഫെയർ പാർടി പരസ്യസഖ്യത്തിലായിരുന്നു. എന്നാൽ കനത്ത തിരിച്ചടിയാണ് ഈ വർഗീയ–-തീവ്രവാദസഖ്യത്തിനേറ്റത്. ഇതേ തുടർന്ന് സംസ്ഥാനത്ത് ഭരണത്തുടർച്ചക്കും എൽഡിഎഫിനും എതിരായി മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമി ശക്തമായ പ്രചാരണത്തിലാണ്. കോൺഗ്രസ് തോറ്റാൽ ബിജെപിക്കാണ് നേട്ടമെന്നും അതിനാൽ പിന്തുണയ്ക്കണമെന്നുമാണ് പ്രചാരണം.
ജമാഅത്തെയുടെ ഈ നിലപാടിന്റെ കൂടി ഭാഗമാണ് വെൽഫെയർ പാർടിയുടെ പിന്മാറ്റം. ജമാഅത്തെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന മുക്കം ഉൾപ്പെടുന്ന തിരുവമ്പാടി, കുറ്റ്യാടി, തിരൂരങ്ങാടി, പെരിന്തൽമണ്ണ, അഴീക്കോട്, കാസർകോട് എന്നീ മണ്ഡലങ്ങളിലൊന്നും വെൽഫെയർ പാർടി മത്സരിക്കുന്നില്ല.
Credits Kerala || Deshabhimani Online News https://ift.tt/3c1wkPl
Comments