എന്ത് ഹെെക്കമാൻഡ് ; വെല്ലുവിളിച്ച് എ ഗ്രൂപ്പ് കൺവൻഷൻ ; 190 ബൂത്ത്‌ പ്രസിഡന്റുമാരിൽ 120 പേർ പങ്കെടുത്തു


തിരുവനന്തപുരം/കണ്ണൂർ
ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് കൺവൻഷനും നിലമ്പൂരിൽ പ്രവർത്തകരുടെ പ്രതിഷേധ പ്രകടനവും കോൺഗ്രസിലെ പ്രതിസന്ധി മൂർച്ഛിപ്പിച്ചു. ശ്രീകണ്ഠപുരത്ത് ചേർന്ന ഇരിക്കൂർ നിയോജകമണ്ഡലം കൺവൻഷനാണ് ഹൈക്കമാൻഡ് തീരുമാനിച്ച സജീവ് ജോസഫിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പ്രതിഷേധം തണുപ്പിക്കാനുള്ള യുഡിഎഫ് കൺവീനർ എം എം ഹസ്സന്റെയും കെ സി ജോസഫിന്റെയും ശ്രമം തള്ളിയാണ് ബദൽ കൺവൻഷൻ വിളിച്ചുകൂട്ടിയത്.

ഉമ്മൻചാണ്ടിയുടെ മൗനാനുവാദവും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെട്ട് സ്ഥാനാർഥികളെ തിരുകിക്കയറ്റിയെന്നാണ് ആരോപണം. കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിലും അടുത്ത ദിവസങ്ങളിൽ എ ഗ്രൂപ്പ് കൺവൻഷൻ ചേരും.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസുകാരുടെ പ്രകടനം. പ്രകടനത്തിന് ശേഷം പ്രവർത്തകർ കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി. കൽപ്പറ്റ ഉൾപ്പെടെ തർക്കത്തിലുള്ള സീറ്റുകളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സംഘർഷത്തിൽ മുങ്ങും. ഇരിക്കൂറിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. കെ സുധാകരനുമായി ആലോചിച്ചാണ് സ്ഥാനാർഥി നിർണയമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയിൽ മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ മാറ്റില്ലെന്ന മുസ്ലിംലീഗ് നിലപാടിൽ പ്രതിഷേധിച്ച് ജില്ലാ നേതാക്കൾ കൺവൻഷൻ ബഹിഷ്കരിച്ചു.

ഇരിക്കൂർ മണ്ഡലത്തിലെ 190 ബൂത്ത് പ്രസിഡന്റുമാരിൽ 120 പേർ എ ഗ്രൂപ്പിന്റെ കൺവൻഷനിൽ പങ്കെടുത്തു. 140 പേരുടെ പിന്തുണയാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് എം ഒ മാധവൻ അധ്യക്ഷനായി. കെപിസിസി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, ഡോ. കെ വി ഫിലോമിന, എം പി മുരളി, വി എൻ ജയരാജ് തുടങ്ങിയവർ സംസാരിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ പി ടി മാത്യു പങ്കെടുത്തു.

വെളിപ്പെട്ടത് 
ഹൈക്കമാന്ഡിന്റെ 
ദൗര്ബല്യം
തലമുണ്ഡനമടക്കമുള്ള പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും വഴിവച്ച കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിലൂടെ വെളിപ്പെട്ടത് കോൺഗ്രസ് ഹൈക്കമാന്ഡിന്റെ ദുർബലാവസ്ഥ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നിർദേശിച്ച പേരുകൾക്ക് സമ്മതം മൂളുകയല്ലാതെ വനിതകൾക്കും മറ്റും അർഹമായ പ്രാതിനിധ്യം ഉറപ്പിക്കുംവിധമുള്ള ഒറ്റനീക്കവും ഹൈക്കമാന്ഡില് നിന്നുണ്ടായില്ല. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാല് ശ്രദ്ധനല്കിയത് തനിക്ക് താൽപ്പര്യമുള്ള സജീവ് ജോസഫിനും മറ്റും സീറ്റുറപ്പിക്കാന്.

മുല്ലപ്പള്ളിയുടെ സ്ഥാനാര്ഥിപ്രഖ്യാപനം അവസാനിക്കും മുമ്പേ കേരളത്തിൽ പ്രതിഷേധം അണപൊട്ടിയതിൽ ഹൈക്കമാന്ഡ് അസ്വസ്ഥരാണ്. പ്രതിഷേധം സ്ഥാനാർഥിപട്ടികയുടെ ശോഭ കെടുത്തിയെന്ന നിലപാടിലാണ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലും. സ്ഥാനാർഥിനിർണയത്തിലെ പാളിച്ചകളെക്കുറിച്ചും കേരളത്തിലെ പ്രതിഷേധങ്ങളെക്കുറിച്ചും കെ സി വേണുഗോപാലിൽനിന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിൽനിന്നും ഇരുവരും വിവരം തേടി. കോൺഗ്രസ് 90 ലേറെ സീറ്റുകളിൽ മത്സരിക്കുമ്പോഴും സ്ത്രീ പ്രാതിനിധ്യം പത്തിൽ താഴെയായതിൽ സോണിയ ക്ഷുഭിതയാണ്. ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള സീറ്റുകളിൽ പറ്റുമെങ്കിൽ വനിതകളെ പരിഗണിക്കണമെന്ന് ഹൈക്കമാന്ഡ് നിർദേശിച്ചിട്ടുണ്ട്.

ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് നൽകാനാവില്ലെന്ന് സ്ഥാനാർഥിനിർണയ വിവാദങ്ങളോട് പ്രതികരിക്കവെ താരിഖ് അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കോണ്​ഗ്രസിന് ക്ഷീണം ചെയ്യുംവിധമുള്ള പ്രതിഷേധം ഒഴിവാക്കാമായിരുന്നു. ലതിക സുഭാഷിനെപ്പോലെ പരസ്യപ്രതിഷേധത്തിന് മുതിർന്നവർക്കെതിരായി അച്ചടക്കനടപടി സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം–- താരിഖ് അൻവർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38MD9Cj

Comments

Archive

Contact Form

Send