നാഗ്‌പുർ ആശുപത്രിയിൽ ഒരു കിടക്കയിൽ 2 കോവിഡ്‌ രോഗി

നാഗ്പുർ> മഹാരാഷ്ട്രയിൽ രോഗവ്യാപനം വീണ്ടും കുതിച്ചതോടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ദൗർലഭ്യം രൂക്ഷമാകുന്നു. നാഗ്പുരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കിടക്കയിൽ രണ്ട് കോവിഡ് രോഗികൾ ഒരുമിച്ച് കിടക്കുന്ന ദൃശ്യങ്ങൾ പറുത്തുവന്നു.

സ്വകാര്യ ആശുപത്രികളിലെ ഭീമൻ ചികിത്സാ ചെലവുകാരണം ആളുകൾ കൂടുതലായി സർക്കാർ ആശുപത്രിയെ സമീപിക്കുന്നതിനാൽ താങ്ങാനാകാത്ത തിരക്കാണെന്ന് അധികൃതർ പറഞ്ഞു. ഇടത്തരം, കടുത്ത ലക്ഷണങ്ങളുള്ള രോഗികൾ നഗരത്തിന് പുറത്തുനിന്നുള്ള ഗുരുതര രോഗികൾ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നതെന്ന് സൂപ്രണ്ട് അവിനാശ് ഗവാണ്ടേ പറഞ്ഞു.

അടച്ചുപൂട്ടലിന് തയ്യാറാവണമെന്ന് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങൾ തികയാതെ വരുന്ന സാഹചര്യം ഉണ്ടാകാമെന്ന് ഉന്നതതല യോഗത്തിൽ വിദഗ്ധർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3rBXyQU

Comments

Archive

Contact Form

Send