3 ശ്രീലങ്കൻ ബോട്ട്‌ കസ്റ്റഡിയില്‍ ; മയക്കുമരുന്ന് കടലിൽ തള്ളിയെന്ന് മൊഴി


തിരുവനന്തപുരം
മയക്കുമരുന്നുകളും അനധികൃത വാർത്താവിനിമയ ഉപകരണങ്ങളുമായി കേരള തീരത്ത് കടന്ന മൂന്ന് ശ്രീലങ്കൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. മിനികോയ് ദ്വീപിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഏഴ് നോട്ടിക്കൽ മൈൽ ദൂരത്ത് കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ കപ്പലായ വരാഹയാണ് ബോട്ടുകൾ കണ്ടെത്തിയത്. മൂന്ന് ബോട്ടിലുമായി 19 പേരെ പിടികൂടി. ഒരു ബോട്ടിൽ മയക്കുമരുന്നുണ്ടായിരുന്നുവെങ്കിലും കോസ്റ്റ്ഗാർഡിനെ കണ്ടതോടെ അവ കടലിൽ ഉപേക്ഷിച്ചു.

വെള്ളിയാഴ്ച രാവിലെ 8.45നാണ് ബോട്ടുകൾ കണ്ടെത്തിയത്. ഞായറാഴ്ചയോടെ വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. അക്ഷര ദുവ, ചാതുറാണി 03 (ആറുപേർ വീതം), ചാതുറാണി 08 (ഏഴുപേർ) എന്നിവയാണ് പിടിച്ചെടുത്ത ബോട്ടുകൾ. ഇതിൽ അക്ഷര ദുവയിൽ പാകിസ്ഥാനിൽ നിന്നുള്ള ഇരുനൂറ് കിലോ ഹെറോയിനും 60 കിലോ ഹാഷിഷുമുണ്ടായിരുന്നു. അഞ്ച് പായ്ക്കറ്റിലായി സൂക്ഷിച്ചിരുന്ന ഇവ നിരീക്ഷണ കപ്പൽ കണ്ടതോടെ കടലിലേക്കെറിഞ്ഞതായി ബോട്ടിലുള്ളവർ പറഞ്ഞു. സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bqkRIK

Comments

Archive

Contact Form

Send