പൂജ്യം രൂപയിൽനിന്ന് 30ലേക്ക്; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
കോഴിക്കോട് > റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 10 രൂപയിൽനിന്ന് 30 രൂപയായാണ് ഒറ്റയടിയ്ക്ക് കൂട്ടിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് കൂട്ടിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. നിരക്ക് വർധനയിൽ റെയിൽവേയുടെ ഔദ്യോഗിക ഉത്തരവൊന്നും ഉണ്ടായിട്ടില്ല.
പ്ലാറ്റ്ഫോം നിരക്ക് കൂട്ടാൻ നേരത്തെ നീക്കമുണ്ടായിരുന്നു. ബംഗളൂരു അടക്കമുള്ള പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ തോതിൽ ഈടാക്കിയിരുന്നു. കോവിഡിനെത്തുടർന്ന് കേരളത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം നിർത്തിവച്ചിരുന്നു. ഇത് പുനരാരംഭിച്ചിട്ടില്ല. റിസർവഷൻ സംവിധാനത്തോടെ പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ കൂടുതൽ സർവീസ് ആരംഭിച്ച സാഹചര്യത്തിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം താമസിയാതെ തുടങ്ങും. ഇതിനുമുന്നോടിയായാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന നിരക്ക് വർധന.
Credits National || Deshabhimani Online News https://ift.tt/3eahTKj
Comments