കരിപ്പൂരില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
കരിപ്പൂര്> അനധികൃതമായി കടത്താന് ശ്രമിച്ച ഒരുകിലോ സ്വര്ണവുമായി മലപ്പുറം സ്വദേശി പിടിയില്. ഷാര്ജയില്നിന്നും എയര് അറേബ്യ വിമാനത്തില് കരിപ്പൂരിലെത്തിയ മലപ്പുറത്തെ മുഹമ്മദ് ഹാരിസിനെ (46)യാണ് എയര് കസ്റ്റംസ് ഇന്റലിജന്സ് വിഭാഗം പിടികൂടിയത്.
ഗുളിക രൂപത്തിലാക്കി ശരീരത്തില് ഒളിച്ചുവച്ച് കടത്താന് ശ്രമിച്ച 1078 ഗ്രാം സ്വര്ണമാണ് പിടികൂടിയത്. ഇതിന് 42 ലക്ഷം രൂപ വിലവരും. രഹസ്യവിവരത്തെ തുടര്ന്നായിരുന്നു പരിശോധന.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര് ടി എ കിരണ്, സൂപ്രണ്ടുമാരായ ഇസാഖ് വര്ഗീസ്, എം പ്രകാശ്, എം ഉമാദേവി, ഇന്സ്പെക്ടര്മാരായ എന് റഹീസ്, അരവിന്ദ്, രോഹിത്, ശില്പ്പ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്..
Credits Kerala || Deshabhimani Online News https://ift.tt/3bS0a7J
Comments