കോണ്‍ഗ്രസ് മുന്‍ നേതാവ് പി സി ജോണിയടക്കം 50ല്‍ അധികംപേര്‍ എല്‍ജെഡിയില്‍ ചേര്‍ന്നു
പരിയാരം > യൂത്ത് കോണ്ഗ്രസ് മുന് നിയോജക മണ്ഡലം പ്രസിഡണ്ടും ഐന്ടിയുസി മണ്ഡലം പ്രസിഡണ്ട്, മുന് ബ്ളോക്ക് കോണ്ഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ പദവികള് വഹിച്ച പി സി ജോണി പെരുമ്പുള്ളിക്കാടന്റെ നേതൃത്യത്തില് 50ല് അധികം പ്രവര്ത്തകര് പരിയാരത്ത് എല്ജെഡിയില് ചേര്ന്നു. ജില്ലാ പ്രസിഡണ്ട് യൂജിന് മോറേലി പാര്ട്ടി പതാക കൈമാറി പുതിയ അംഗങ്ങളെ സ്വീകരിച്ചു. ആന്റു മൂഞ്ഞേലി, തോമസ് മഞ്ഞളി, ഡേവീസ് കുത്തോട്ടുങ്ങക്കാരന്, ഷാജു കെ എം , ചന്ദ്രന് പോട്ടശ്ശേരി, സുബ്രന് പനങ്ങാടന് എന്നിവര് സ്വീകരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് പ്രസംഗിച്ചു.
എല്ജെഡി മണ്ഡലം വൈസ് പ്രസിഡണ്ട് ഡേവീസ് താക്കോല്ക്കാരന് അദ്ധ്യക്ഷത വഹിച്ചു. എന് സി ബോബന്, ഗ്രാമ പഞ്ചായത്തംഗം ആനി ജോയ്, ജിജു കരിപ്പായി, കെ വി ജോസഫ്, ഷാജു പി ജെ, തോമസ് കളത്തി പി കെ മനോജ് എന്നിവര് പ്രസംഗിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38Gr3e2
Comments