സംസ്ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം > സംസ്ഥാനത്ത് 5,57,350 ഡോസ് കോവീഷീല്ഡ് വാക്സിനുകള് എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്സിനുകളുമാണ് എത്തിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 25,19,549 പേര് ഒരു ഡോസ് വാക്സിനും 3,82,242 പേര് രണ്ട് ഡോസ് വാക്സിനും ഉള്പ്പെടെ ആകെ 29,01,791 പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rnleZc

Comments

Archive

Contact Form

Send