കിഫ്‌ബിക്കെതിരായ ഇഡി കേസ്‌ പിൻവലിക്കണം: പിബി

ന്യൂഡൽഹി > കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമാക്കി ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കിഫ്ബിക്കെതിരെ കേസ് എടുത്ത നടപടിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽപറഞ്ഞു. കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കിഫ്ബിക്കും എൽഡിഎഫ് സർക്കാരിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. ഇതിനുപിന്നാലെയാണ് ഇഡിയുടെ അനാവശ്യ നീക്കം.

ഫെമ വ്യവസ്ഥകളുടെ ലംഘനം ആരോപിച്ച് കേസ് എടുത്ത ഇഡി കിഫ്ബിയുടെ സിഇഒയെയും ഡപ്യൂട്ടി മാനേജിങ് ഡയറക്ടറെയും ചോദ്യംചെയ്യലിനു ഹാജരാകാൻ വിളിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച ഏജൻസിക്കുനേരെയുള്ള ഗുരുതര കടന്നാക്രമണമാണിത്. കോർപറേറ്റ് സ്ഥാപനം എന്ന നിലയിൽ വാണിജ്യ കടമെടുപ്പിനു കിഫ്ബിക്ക് അവകാശമുണ്ട്. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെയാണ് കിഫ്ബി വിദേശത്ത് മസാല ബോണ്ടുകൾ ഇറക്കിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള ഇഡിയുടെ ഈ നടപടി എൽഡിഎഫ് സർക്കാരിനെയും കിഫ്ബിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ വികസന പ്രവർത്തനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഹീനമായ നീക്കത്തിന്റെ ഭാഗമാണ്. ഫെഡറൽ തത്വങ്ങളുടെ കടുത്ത ലംഘനമാണിത്. കിഫ്ബിക്ക് എതിരായ കേസ് പിൻവലിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതിൽനിന്ന് പിന്തിരിയണമെന്നും ധനമന്ത്രിയോടും ഇഡിയോടും പിബി ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/30fiSR9

Comments

Archive

Contact Form

Send