ചടയമംഗലം ലീഗിന് നൽകരുത്; കടയ്‌ക്കലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം
കടയ്ക്കൽ> ചടയമംഗലം മണ്ഡലം മുസ്ലിം ലീഗിന് വച്ച് മാറാനുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കടയ്ക്കൽ ടൗണിൽ യൂത്ത് കോൺഗ്രസ്,കെ എസ് യു പ്രകടനം. മുസ്ലിം ലീഗിന് പ്രവർത്തകരില്ലാത്ത ചടയമംഗലം മണ്ഡലം ലീഗിന് വിട്ടുകൊടുക്കാനനുവദിക്കില്ലെ പ്രകടനത്തിന് ശേഷം യൂത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ചടയമംഗലം മണ്ഡലം മുസ്ലിം ലീഗിന് നൽകുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പരന്നതോടെ ത ന്നെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വ ത്തിൽ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മണ്ഡലത്തിലാകെ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു കൊണ്ട് വ്യാപകമായി പോസ്റ്ററ്റിംഗ് നടന്നിരുന്നു കോൺഗ്രസ് മുസ്ലിം ലീഗ് നേതാക്കൾക്കെതി രെ അസഭ്യവർഷം ചൊരിഞ്ഞു കൊ ണ്ടുള്ളവയാണ് പോസ്റ്ററുകളിൽ ഏറെയും. തിങ്കളാഴ്ച രാവിലെ തന്നെ ഒരു വിഭാഗം മുതിർന്ന കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും കടയ്ക്കൽ ടൗണിലെ കോൺഗ്രസ് ഓഫീസിലെത്തി കോൺഗ്രസ് നേതാക്കൾ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് പ്രകടനം ആരംഭിച്ചത്.
ലീഗും വേണ്ട കോണിയും വേണ്ട ഇവിടെ വേണ്ടത് കൈപ്പത്തി എന്ന് തുടങ്ങി യു ഡി എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ട് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രവർത്തകർ ടൗണിലേക്ക് പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് ചടയമംഗലം ബ്ലോക്ക് പ്രസിഡൻ്റ് ബി എച്ച് നിഫാൽകെ എസ് യു ബ്ലോക്ക് പ്രസിഡൻ്റ് അനീസ്,യൂത്ത് കോൺഗ്രസ് കടയ്ക്കൽ, ചടയമംഗലം മണ്ഡലം പ്രസിഡൻ്റ്മാരായ രാജേഷ്,ഫൈസൽ തുടങ്ങിയവർപ്രകടനത്തിന് നേതൃത്വം നൽകി.
Credits Kerala || Deshabhimani Online News https://ift.tt/3dW5QA1
Comments