കളഞ്ഞുകിട്ടിയ പണം തിരിച്ചുനല്‍കി വയോധികന്‍: പാരിതോഷികമായി ചോദിച്ചത് എല്‍ഡിഎഫിന് ഒരു വോട്ട്‌

തിരുവനന്തപുരം> കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരിച്ചുനല്കി മാതൃകയായ വയോധികന് പാരിതോഷികമായി ചോദിച്ചത് എല്ഡിഎഫിന് ഒരു വോട്ട്. 'പങ്കന് അണ്ണന്' എന്ന് നാട്ടുകാര് വിളിക്കുന്ന പങ്കജാക്ഷനാണ് പത്രമിടാന് പോകുന്ന വഴി ബാഗ്
കളഞ്ഞുകിട്ടിയത്

എസ്യുടി ആശുപത്രിക്ക് സമീപം റോഡില് നിന്നും കിട്ടിയ ബാഗ് പൊലീസ് സ്റ്റേഷനില് ഏല്പ്പിക്കുകയായിരുന്നു.പതിനായിരം രൂപയിലധികമാണ് ബാഗിലുണ്ടായിരുന്നത്. മകന് ഫീസ് അടക്കനായി കൊണ്ടുവന്ന തുകയാണ് നഷ്ടപ്പെട്ടത്. ഉടമ സ്റ്റേഷനിലെത്തി പിന്നീട് ബാഗ് കൈപ്പറ്റുകയായിരുന്നു

പാരിതോഷികം നല്കാന് ഉടമ ഒരുങ്ങിയെങ്കിലും പങ്കജാക്ഷന് സ്വീകരിക്കാന് തയ്യാറായില്ല . 'ഞാന് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ഇതിന് എനിക്ക് പാരിതോഷികം വേണ്ട, തന്നെ തീരൂ എന്നുണ്ടെങ്കില് നിങ്ങള് ഈ വരുന്ന ഇലക്ഷന് എല്ഡിഎഫി ന് ഒരു വോട്ട് നല്കിയാല് മതി, വി കെ പ്രശാന്തിന് ഒരു വോട്ട് ചെയ്താല് മതി'; എന്നായിരുന്നു പങ്കജാക്ഷന്റെ മറുപടി



Credits Kerala || Deshabhimani ​Online ​News https://ift.tt/3ldGjnt

Comments

Archive

Contact Form

Send