അരുണ്‍ കഴിഞ്ഞയാഴ്ച എവിടെയായിരുന്നു എന്ന് ചോദിച്ചു; അപ്പോഴാണ് അവന്‍ തന്റെ ജീവിതകഥ എന്നോട് പറഞ്ഞത്

'ചിലപ്പോള് കുറെ ദിവസങ്ങള് ആളെ കാണാറില്ല. അപ്പോള് ഞാന് ചോദിക്കും. അരുണ് കഴിഞ്ഞയാഴ്ച എവിടെയായിരുന്നു. അപ്പോളാണ് ഒരിക്കല് അരുണ് തന്റെ ജീവിത കഥ എന്നോട് പറഞ്ഞത്. ലക്ഷങ്ങളുടെ കടബാദ്ധ്യത. ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാന് ബദ്ധപ്പെടുന്ന വിദ്യാര്ത്ഥി. പക്ഷേ അദ്ദേഹം നിരാശനായിരുന്നില്ല. സര്, ഞാന് കഴിഞ്ഞയാഴ്ച മുഴുവനും രാത്രിയും പകലുമെല്ലാം പണിയായിരുന്നു. അതുകൊണ്ട് കോളജില് വരാന് പറ്റിയില്ല' ; മാവേലിക്കരയില് എല്ഡിഎഫ് സ്ഥാനാര്ഥിയായ എംഎസ് അരുണ്കുമാറിന്റെ കോളജ് പ്രിന്സിപ്പലായിരുന്ന, മാവേലിക്കര ബിഷപ് മൂര് കോളജ് മുന് പ്രിന്സിപ്പല് ഡോ.മാത്യു കോശി പുന്നയ്ക്കാട് പറയുന്നു


ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് രാവിലെ എനിക്കൊരു ഫോണ് കോള്. ബിഷപ് മൂര് കോളജ് ചെയര്മാന് അരുണ്കുമാര് എന്ന് ഫോണില് കോണ്ടാക്ട് ലിസ്റ്റില് ഉണ്ടായിരുന്നതിനാല് വിളിക്കുന്ന ആളെ മനസിലാക്കുവാന് ബുദ്ധിമുട്ടേണ്ടി വന്നില്ല. 2008-2010 ല് മാവേലിക്കര ബിഷപ്പ് മൂര് കോളജിലേക്ക് പോകുമ്പോള് കൊല്ലകടവ് പാലം കഴിയുമ്പോള് ഇടക്കിടെ എന്റെ വണ്ടിക്ക് കൈകാണിച്ച് കയറിയിരുന്ന വിദ്യാര്ത്ഥിയാണ് അരുണ്കുമാര്.

ചിലപ്പോള് കുറെ ദിവസങ്ങള് ആളെ കാണാറില്ല. അപ്പോള് ഞാന് ചോദിക്കും. അരുണ് കഴിഞ്ഞയാഴ്ച എവിടെയായിരുന്നു. അപ്പോഴാണ് ഒരിക്കല് അരുണ് തന്റെ ജീവിത കഥ എന്നോട് പറഞ്ഞത്. ലക്ഷങ്ങളുടെ കടബാദ്ധ്യത. ജീവിതം മുമ്പോട്ട് കൊണ്ടുപോകുവാന് ബദ്ധപ്പെടുന്ന വിദ്യാര്ത്ഥി. പക്ഷേ അദ്ദേഹം നിരാശനായിരുന്നില്ല. സര്, ഞാന് കഴിഞ്ഞയാഴ്ച മുഴുവനും രാത്രിയും പകലുമെല്ലാം പണിയായിരുന്നു. അതുകൊണ്ട് കോളജില് വരാന് പറ്റിയില്ല.

ജീവിതത്തോട് മല്ലടിച്ച് മുന്നോട്ടു പോകുവാന് തീരുമാനിച്ച വിദ്യാര്ത്ഥി. ദാരിദ്ര്യത്തോട് പടവെട്ടി ജീവിച്ച വിദ്യാര്ത്ഥി. വിനയവും താഴ്മയും മുഖമുദ്രയായ വിദ്യാര്ത്ഥി.

ഒരിക്കല് എന്നോട് പറഞ്ഞത് ഞാനോര്ക്കുന്നു. സര് ഞാന് ഇന്നലെ രാത്രി മുഴുവന് ഈ അച്ചന് കോവിലാറില് മീന് പിടിക്കുവാനുള്ള ശ്രമത്തിലായിരുന്നു. ഒന്നും കിട്ടിയില്ല. എനിക്കും സങ്കടം തോന്നി. 2010 ന് ശേഷം അരുണിനെ കണ്ടിട്ടില്ല.

മാവേലിക്കരക്ക് പോകുമ്പോള് കൊല്ലകടവ് പാലം കഴിയുമ്പോള് ഞാന് അവിടെയെങ്ങാനും അരുണ് ഉണ്ടോയെന്ന് നോക്കാറുണ്ട്. ഇന്ന് ഫോണ് വന്നപ്പോള് എനിക്ക് മനസ്സിലായി. അരുണിന്റെ ഫോണിലും എന്റെ നമ്പര് കിടക്കുന്നു.പത്തു വര്ഷത്തിന് ശേഷവും അരുണ് എന്റെ പേര് കോണ്ടാക്ടില് നിന്നു കളഞ്ഞിട്ടില്ല.

അരുണ് പറഞ്ഞു, സര് ഇലക്ഷന് മത്സരിക്കുന്നു. സാറിന് ഇവിടെ വോട്ടില്ലായെന്നെനിക്കറിയാം. പക്ഷേ സാറിന്റെ അനുഗ്രഹവും പിന്തുണയും വേണം...

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തന്റേടത്തോടെ നേരിട്ട, നേരിട്ടു കൊണ്ടിരിക്കുന്ന അരുണിനെപ്പോലെയുളളവര് നിയമസഭാംഗങ്ങളാകണം.ബിഷപ് മൂര് കോളജ് പൂര്വ്വ വിദ്യാര്ത്ഥിയായ അരുണ് കുമാര് മാവേലിക്കരയുടെ എംഎല്എ ആയിത്തീരട്ടെയെന്ന് ബിഷപ് മൂറിലെ പൂര്വ്വ വിദ്യാര്ത്ഥികൂടിയായ ഞാന് പ്രാര്ത്ഥിക്കുന്നു. ആശംസകള്

ഡോ.മാത്യു കോശി പുന്നയ്ക്കാട്, മാവേലിക്കര ബിഷപ് മൂര് കോളജ് മുന് പ്രിന്സിപ്പല് (Dr.Mathew Koshy Punnackad, former Principal, Bishop Moore College, Mavelikara)



Credits Kerala || Deshabhimani ​Online ​News https://ift.tt/3qAfXNR

Comments

Archive

Contact Form

Send