സീറ്റില്ലെങ്കിൽ ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തും; കോൺഗ്രസിൽ സ്ഥാനാർഥി നിർണയം ജാതിയും ഗ്രൂപ്പും നോക്കി

കൊച്ചി> ജാതിയും ഗ്രൂപ്പും നോക്കിയാണ് കോൺഗ്രസിൽ സ്ഥാനാർഥി നിർണയമെന്നും തൊഴിലാളി നേതാക്കളെ മനഃപൂർവം ഒഴിവാക്കുകയാണെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസിക്ക് അർഹയായ പരിഗണന ലഭിച്ചില്ലെങ്കിൽ സ്വന്തമായി സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചതായും ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏതൊക്കെ മണ്ഡലങ്ങളിൽ സ്വന്തമായി സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നു നിശ്ചയിക്കാൻ ഉപസമിതിയെ നിയോഗിച്ചു. ചില നേതാക്കളുടെ വ്യക്തിതാൽപ്പര്യമാണ് സ്ഥാനാർഥിനിർണയത്തിൽ പ്രകടമാകുന്നത്. കൊട്ടാരക്കര, വൈപ്പിൻ, നേമം, ഏറ്റുമാനൂർ, കാഞ്ഞങ്ങാട് എന്നീ അഞ്ചു സീറ്റുകൾ മാത്രമാണ് ഐഎൻടിയുസി ആവശ്യപ്പെട്ടതെന്നും -അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ പി ഹരിദാസ്, വി ജെ ജോൺ, ജ്യോതിഷ്കുമാർ മലയാലപ്പുഴ എന്നിവരും പങ്കെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2NcnDbn

Comments

Archive

Contact Form

Send