ലൈംഗിക പീഡന ആരോപണം: ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു
ബെംഗളൂരു > ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് കർണാടക ജലവിഭവ മന്ത്രി രമേഷ് ജാർക്കിഹോളി രാജിവച്ചു. സർക്കാർ ജോലി വാഗ്ദാനം നൽകി യുവതിയെ മന്ത്രി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് ആരോപണം.
യുവതിയുമായുള്ള അശ്ലീല രംഗങ്ങൾ ഉൾപ്പെട്ട സിഡി നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായ ദിനേഷ് കല്ലഹള്ളിയാണ് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്തിനു കൈമാറിയത്. അന്വേഷണം വേണമെന്നും ദിനേഷ് ആവശ്യപ്പെട്ടു.
യുവതി തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്. മന്ത്രിയിൽ നിന്നു ജീവനു ഭീഷണിയുള്ളതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ഇതു പുറത്തുവിട്ടതെന്നും ദിനേഷ് മാധ്യമങ്ങളോടു പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3b8Bhp8
Comments