ആന്റണി പറയുന്നത് പിച്ചുംപേയും: ബിനോയി വിശ്വം
കണ്ണൂർ> എൽഡിഎഫ് തുടർഭരണം വന്നാൽ കേരളത്തിന്റെ സർവനാശമായിരിക്കുമെന്ന എ കെ ആന്റണിയുടെ പ്രതികരണം പിച്ചുംപേയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബിനോയി വിശ്വം. മുങ്ങി താഴുന്ന കോൺഗ്രസ് കപ്പലിൽ നിന്ന് കേരളം രാഷ്ട്രീയ വായിക്കുന്നതിന്റെ പ്രശ്നമാണ് ആന്റണിക്ക്.
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന എല്ലാ കോൺഗ്രസുകാരും എൽഡിഎഫിന് വോട്ടുചെയ്യുമെന്ന് ആന്റണിക്ക് അറിയാം. ആ ഭയപ്പാട് പിടികൂടിയപ്പോഴാണ് ആന്റണി പിച്ചുംപേയും പറയാൻ തുടങ്ങിയത്. മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർവേകൾക്ക് പിറകെ പോകുന്ന മുന്നണിയല്ല. ജനങ്ങളുടെ വികാരം അറിയാനുള്ള സംവിധാനം എൽഡി എഫിനുണ്ട്.മൂന്ന് മണ്ഡലങ്ങളിൽ ബിജെപിയുടെ പത്രിക തള്ളിപ്പോയത് യാ ദൃശ്ചികമല്ല. ഒരു നാമനിർദേശ പത്രിക പൂരിപ്പിക്കാൻ പറ്റാത്ത പാർടിയാണ് ബിജെപിയെന്ന് കരുതുന്നില്ല. ആ വീഴ്ച ബോധപൂർവമാണ്. ബേപ്പൂർ, വടകര മോഡലിന്റെ ഭാഗമാണിത്. തലശേരിയിൽ വർഗീയ പാർടികളുടെ വോട്ട് എൽഡിഎഫിന് വേണ്ടെന്നും ബിനോയി വിശ്വം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/31fB6Cq
Comments