അഞ്ചുദിവസത്തിനുള്ളില്‍ വലിയ 'ബോംബ്' വരുമെന്നാണ് പ്രചാരണം; എല്ലാവര്‍ക്കും പൊരുളറിയാം-മുഖ്യമന്ത്രി
കാസര്കോട് > തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയതരത്തിലുള്ള നുണകളാണ് പ്രതിപക്ഷം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നുണ പടച്ചുവിടാന് തന്നെ പ്രത്യേകസംവിധാനം ഒരുക്കിയിരിക്കുകയാണ്. ഇനിയുള്ള അഞ്ച് ദിവസത്തിനുള്ളില് വലിയ ബോംബ് വരാന് പോകുമെന്നാണ് പ്രചരണം. നാട് ഏത് ബോംബിനെയും നേരിടാന് തയ്യാറാണ്. കാരണം എല്ലാവര്ക്കുമറിയാം ഇതിന്റെ പൊരുളെന്താണെന്ന്. അത് മനസില് കരുതിയാല്മതി.-മുഖ്യമന്ത്രി കാസര്കോട് പറഞ്ഞു.
ഒരുനുണയും യാഥര്ത്ഥ്യങ്ങളുടെ മുന്നില് നില്ക്കില്ല. നുണയുടെ ആയുസ് യഥാര്ത്ഥ വസ്തുതകള് എത്തുന്നത് വരെയാണ്. അവസാനം ചിലത് പറഞ്ഞാല്, പിന്നെ അതിന് മറുപടി പറയാന് പറ്റില്ലല്ലോ എന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന് ശ്രമിക്കുന്നത്.-മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3rzXIZa
Comments