കോണ്‍ഗ്രസ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നേ പറയാനാവൂ: കെ സുധാകരന്‍

കൊച്ചി > കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങള്ക്കിടെ പ്രതികരണവുമായി കെ സുധാകരന്. താന് കോണ്ഗ്രസ് വിടുന്ന കാര്യം ഇപ്പോള് ആലോചിക്കുന്നില്ല എന്നുമാത്രമേ പറയാനാകൂ എന്ന് സുധാകരന് പറഞ്ഞു. മീഡിയാവണ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

അഞ്ചുവര്ഷം കൂടുമ്പോള് ഭരണം മാറുന്ന പതിവ് മാറിവരികയാണ്. ഇത്തവണ തോറ്റാന് കോണ്ഗ്രസിന് വലിയ ക്ഷീണമാകും ഉണ്ടാകുക. ദേശീയ തലത്തിലെ വിമതര് പറയുന്ന പല കാര്യങഅങളും സത്യമാണ്. പാര്ടിയില് ജനാധിപത്യമില്ല. അത് വലിയ പോരായ്മയാണ്.

ധര്മടത്ത് താന് മത്സരിക്കണമെന്ന് പാര്ടി പ്രവര്ത്തകരാണ് ആവശ്യപ്പെട്ടത്. വിഷയം ഹൈക്കമാന്ഡ് നേതൃത്വത്തിന്റെ മുന്പിലുമെത്തി. നേരത്തേ പറഞ്ഞിരുന്നെങ്കില് താന് മത്സരിക്കുമായിരുന്നുവെന്നും സുധാകരന് പറഞ്ഞു.







Credits Kerala || Deshabhimani ​Online ​News https://ift.tt/3lt3FFW

Comments

Archive

Contact Form

Send