ലതിക സുഭാഷിന്റെ പ്രതിഷേധം ശരിയല്ലെന്ന് ചെന്നിത്തല
കോഴിക്കോട്> സീറ്റ് കിട്ടാത്തതിലുള്ള മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്ഥാനാർഥി പ്രഖ്യാപനശേഷം പ്രതിഷേധിക്കുന്നത് ശരിയല്ല. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല പ്രവർത്തിക്കേണ്ടത്. ലതിക ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടത്. വൈപ്പിൻ ചോദിച്ചതായി തനിക്കറിയില്ല–- ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.
സീറ്റ് കിട്ടാത്തവരെ മറ്റ് പദവികൾ നൽകി പരിഗണിക്കും. രണ്ട് ദിവസത്തിനകം പാർടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കും. ഗ്രൂപ്പ് പരിഗണനയില്ലാതെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും ചെന്നിത്തല അവകാശപ്പെട്ടു. അതേസമയം ലതിക സുഭാഷ് മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല.
Credits Kerala || Deshabhimani Online News https://ift.tt/3vnuxvF
Comments