ശബ്‌ദരേഖ കസ്റ്റഡിയിൽ ഉള്ളപ്പോഴുള്ളത്, ഭീഷണിയില്ല; കസ്‌റ്റംസിനെ തള്ളി സ്വപ്‌ന, ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് പുറത്ത്
തിരുവനന്തപുരം > കസ്റ്റംസിന്റെ വാദങ്ങൾ തള്ളി സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ജയിലിൽ പീഡനമെന്ന കസ്റ്റംസ് വാദം സ്വപ്ന സുരേഷ് തള്ളി. തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവം ജയിലില് വച്ചുണ്ടായി എന്ന വാദവും അവര് തള്ളി. അട്ടക്കുളങ്ങര ജയിലിലെ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല. സ്വപ്ന സുരേഷ് വനിതാ ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് പുറത്തുവന്നു.
.jpg)
നവംബർ 19 ന് സ്വപ്ന ജയിൽ സൂപ്രണ്ടിന് കത്ത് നൽകിയ കത്താണിത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് അന്വേഷണ ഏജന്സികള് നിര്ബന്ധിക്കുന്നു എന്ന സ്വപ്നയുടെ ശബ്ദസംഭാഷണം പുറത്ത് വരുന്നത് നവംബര് 18 നാണ്. കത്ത് നൽകിയത് സ്വമേധയാ ആണെന്നും സ്വപ്ന പറഞ്ഞു. ജയിലിൽ വച്ച് മറ്റാരെയും കണ്ടിട്ടില്ലെന്നും, മറ്റൊരു ഉദ്യോഗസ്ഥനും ചോദ്യം ചെയ്തിട്ടില്ലെന്നും, ഒരാളുമായും സംസാരിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി.
മാധ്യമങ്ങളിൽ വന്ന ശബ്ദ സന്ദേശം കസ്റ്റഡിയിൽ ഉള്ളപ്പോൾ ആകാമെന്നും ആരോട് പറഞ്ഞതാണെന്ന് ഓർമ്മയില്ലെന്നും കസ്റ്റഡിയിൽ വച്ച് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ട് എന്നും സ്വപ്ന പറയുന്നു. സ്ത്രീ ജീവനക്കാരുമായും സഹതടവുകാരുമായും എന്ഐഎയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലത്ത് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ട്. ഈ പ്രസ്താവന പഴയതാണെന്നും 2020 ഓഗസ്റ്റ് ആദ്യ ആഴ്ചയ്ക്ക് ശേഷമുള്ള ഏതെങ്കിലും കസ്റ്റഡിയില് വച്ചായിരിക്കണം സംഭാഷണം ഉണ്ടായതെന്നും കത്തിൽ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3c7AHan
Comments