ഉടുമ്പൻചോലയിൽ ബിജെപിയിലും കോൺഗ്രസിലും കൂട്ടരാജി; പ്രവർത്തകർ സിപിഐ എമ്മിനൊപ്പം

ഉടുമ്പൻചോല > ബിജെപിയിലെയും കോൺഗ്രസിലെയും പ്രവർത്തകരും ഭാരവാഹികളും രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച രാവിലെ ഉടുമ്പൻചോല ടൗണിൽ എൽഡിഎഫ് സ്ഥാനാർഥി എം എം മണിയുടെ സ്വീകരണയോഗത്തിൽ ഇവരും പങ്കെടുത്തു. ബിജെപി– കോൺഗ്രസ് പാർടികൾ വിട്ടുവന്ന 18 പേരെ സ്വീകരണവേദിയിൽ എം എം മണി രക്തഹാരമണിയിച്ച് വരവേറ്റു. ഇവരിൽ മഹിളാ മോർച്ചയുടെ പഞ്ചായത്ത്തല നേതാക്കളുമുണ്ട്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ടുകച്ചവടത്തിലും കർഷകദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണിവർ പാർടിവിട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3w9OI0j

Comments

Archive

Contact Form

Send