സ്‌കൂൾ കുട്ടികൾക്ക് അരി കൊടുക്കുന്നതിനെതിരെ ചെന്നിത്തല
വടകര > സ്കൂൾ കുട്ടികൾക്ക് അരി കൊടുക്കുന്നത് തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. വിഷുവിനുള്ള കിറ്റ് വിതരണം, ഏപ്രിൽ, മെയ് മാസത്തേക്ക് പെൻഷൻ മുൻകൂറായി നൽകൽ ഇവയും തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് സർവേയിൽ യുഡിഎഫ് വിശ്വസിക്കുന്നില്ല. ഇത് ജനങ്ങളെ പറ്റിക്കാനാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കമുണ്ട്. 140 മണ്ഡലങ്ങളിലും വ്യാജ വോട്ടർമാരെ ചേർത്തു. ഇതിനു പിന്നിൽ സിപിഐ എമ്മിന്റെ സർവീസ് സംഘടനകളാണ്. വോട്ടുചേർത്ത കോൺഗ്രസുകാർക്കെതിരെയും നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3slMfxB
Comments