രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടി
കൊച്ചി > കേരളത്തിൽനിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം തേടി. എസ് ശർമ്മ എംഎൽ എയും കേരള നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികളിലാണ് കോടതി നടപടി. മാർച്ച് 17 ന് പ്രഖ്യാപിക്കേണ്ട തെരഞ്ഞെടുപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ ഇടപെടലിനെത്തുടർന്ന് മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിഷ്പക്ഷത തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് ഹർജിയിൽ പറയുന്നു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്മേലുള്ള കേന്ദ്ര സർക്കാരിൻ്റെ ഇടപെടലാണിതെന്നും കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും ഹർജികളിൽ ബോധിപ്പിച്ചു.
കേന്ദ്ര നിയമമന്ത്രാലയം എന്ത് നിർദ്ദേശമാണ് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലന്നും ഒഴിവുവരുന്ന രാജ്യ സഭാ സീറ്റുകൾ ഒഴിവു വരുന്ന തിയതി മുതൽ പുതിയ അംഗങ്ങൾ ഉണ്ടാവണമെന്ന ഭരണഘടനാവ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ നിയമസഭയുടെ കാലാവധി പൂർത്തിയാവാത്തതിനാൽ മൂന്ന് പുതിയ രാജ്യസഭാഗംങ്ങളെ തെരഞ്ഞെടുക്കാൻ സാമാജികർക്ക് അവകാശമുണ്ട്. ഈ അവകാശത്തിന്മേലുള്ള കടന്നുകയറ്റവും നീതിപൂർപ്പകവും നിഷ്പക്ഷവുമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് കമ്മീഷൻ റ നടപടിയെന്നും ഹർജി ഭാഗം ബോധിപ്പിച്ചു. ഏപ്രിൽ 21ന് ഒഴിവ് വരുന്ന വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുൾ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻതെരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജികളിലെ ആവശ്യം.
വിശദീകരണം നൽകാൻ ചൊവ്വാഴ്ച വരെ സാവകാശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് പി വി ആശ അനുവദിച്ചില്ല. കേസുകളിൽ തിങ്കളാഴ്ച തന്നെ വിശദികരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31kzWpt
Comments