പി ടി തോമസിനായി അയ്യായിരംരൂപ പിരിവ് കൊടുത്തില്ല; മീന്‍കട തകര്‍ത്ത് കോണ്‍ഗ്രസുകാര്‍

വൈറ്റില > പി ടി തോമസ് എംഎല്എക്കുവേണ്ടി പണപ്പിരിവിനെത്തിയ കോണ്ഗ്രസ് പ്രവര്ത്തകര് മീന്ക്കച്ചവടക്കാരന്റെ കട നശിപ്പിച്ചതായി പരാതി. പാലാരിവട്ടം പാടിവട്ടത്ത് റോഡരികില് മീന്കച്ചവടം ചെയ്യുന്ന അപ്പുവാണ് പാലാരിവട്ടം പൊലീസില് പരാതി നല്കിയത്. പിരിവ് ആവശ്യപ്പെട്ടത് കൊടുക്കാനാവില്ലെന്ന് പറഞ്ഞതിനാണ് പ്രവര്ത്തകര് മീന്കുട്ട ഉള്പ്പെടെ റോഡിലേക്ക് എറിഞ്ഞ് കടയുടമയെ ഭീഷണിപ്പെടുത്തിതെന്ന് പരാതിയില് പറയുന്നു.

ചൊവാഴ്ച വൈകിട്ടാണ് സംഭവം. തൃക്കാക്കര കോണ്ഗ്രസ് മണ്ഡലം നേതാവും പി ടി തോമസ് എംഎല്എയുടെ അടുപ്പക്കാരനുമായ മന്സൂര് പാടിവട്ടമാണ് സംഭാവന ചോദിച്ച് കടയിലെത്തിയത്. എംഎല്എയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 5000 രൂപ സംഭാവന വേണമെന്നായിരുന്നു ആവശ്യം. എന്നാല് കടയില് കച്ചവടം കുറവാണെന്നും സ്ഥിതി മോശമായതിനാല് സംഭാവന തുക കുറക്കണമെന്നും അപ്പു ആവശ്യപ്പെട്ടു. ഇതേതുടര്ന്നുണ്ടായ വാക്കുതര്ക്കത്തിലാണ് മന്സൂര് കടയില് വില്പ്പനയ്ക്ക് വച്ചിരുന്ന മീനും കൊട്ടകളും ത്രാസും ഉള്പ്പെടെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭാവന നല്കാതെ ഇവിടെ കച്ചവടം ചെയ്യാന് അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അപ്പു പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള് നവമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rBvGfV

Comments

Archive

Contact Form

Send