പി സി ചാക്കോയ്ക്ക് പിന്തുണ; ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കോൺഗ്രസ് വിട്ടു
കോലഞ്ചേരി > കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി സി ചാക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസിസി മുൻ ജനറൽ സെക്രട്ടറി ബി ജയകുമാർ കോൺഗ്രസ് അംഗത്വം രാജിവച്ചു. പി സി ചാക്കോയുമായി കൂടിയാലോചിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ജയകുമാർ പ്രസ്താവനയിൽ പറഞ്ഞു.
കുന്നത്തുനാട്ടിൽ അനധികൃത സ്വത്തുസമ്പാദന വിവാദത്തിലും കൊറോണ കിറ്റ് ക്രമക്കേടിലും ആരോപണവിധേയനായ വി പി സജീന്ദ്രനെ വീണ്ടും സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചുകൂടിയാണ് രാജിയെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിൽ ജയകുമാർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2OJhUdF
Comments