കോൺഗ്രസിൽ ഗ്രൂപ്പ്‌കളിമാത്രം ; അവഗണനയിൽ പ്രതിഷേധിച്ച് പി സി ചാക്കോ പാർടി വിട്ടു
ന്യുഡൽഹി> ഗ്രൂപ്പുകളിയിൽ മടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിട്ടു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് നൽകിയതായി വാർത്താ സമ്മേളനത്തിൽ പി സി ചാക്കോ പറഞ്ഞു.
പാർടിയിൽനിന്നുള്ള അവഗണനയിലും ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ചാണ് രാജി. ഗ്രൂപ്പുകൾക്ക് സംരക്ഷണം നൽകുന്നത് ഹൈക്കമാൻഡ് ആണ്. ഗ്രൂപ്പ് ഉള്ളവർക്ക് മാത്രമാണ് കോൺഗ്രസിൽ നിൽക്കാൻ പറ്റുന്നത് . മെറിറ്റിന് യാതൊരു വിലയും പാർടിയിലില്ല.തീരുമാനം എടുക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്.
എ ഐ ഗ്രൂപ്പുകൾ രണ്ട് പാർടിപോലെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഒരു പാർടിയായല്ല 2 പാർടികളുടെ കൺസോർഷ്യമാണ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.ഇവർ തമ്മിലുള്ള വീതംവെപ്പിന് ഹൈക്കമാൻഡ് അംഗീകാരം നൽകുകയാണ്.
വി എം സൂധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കുകയായിരുന്നു. സ്ഥാനാർഥികൾ ആരൊക്കെ എന്നത് ഗ്രൂപ്പ് നേതാക്കൾക്ക് മാത്രം അറിയാം. സ്ഥാനാർഥി നിർണയത്തിൽനിന്ന് തന്നെ ഒഴിവാക്കിയെന്നും പി സി ചാക്കോ പറഞ്ഞു.നാളെ എങ്ങോട്ട് പോകുമെന്ന് പറയാനാകിശല്ല്നനും നാലുതവണ എം പിയായ പിസി ചാക്കോ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3cmCubT
Comments