ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു; ബിജെപിയില്‍ പൊട്ടിത്തെറി
ന്യൂഡല്ഹി > ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചു. സംസ്ഥാന ബിജെപിയില് ആഭ്യന്തര തര്ക്കങ്ങള് രൂക്ഷമാകുന്നതിനിടെയാണ് രാജി.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ രാജ്ഭവനിലെത്തിയ റാവത്ത് ഗവര്ണര് ബേബി റാണി മൗര്യയ്ക്ക് രാജികത്ത് കൈമാറി. ബിജെപി ദേശീയ അധ്യക്ഷന് ജെ പി നഡ്ഡയുമായി രാവിലെ റാവത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും റാവത്ത് കണ്ടിരുന്നു.
മുഖ്യമന്ത്രിയ്ക്ക് ജനപിന്തുണ നഷ്ടമായെന്നും സ്ഥാനത്തുനിന്നും മാറ്റിയില്ലെങ്കില് പാര്ട്ടി വിടുമെന്നും പല എംഎല്എമാരും ഭീഷണി മുഴക്കിയിരുന്നു.
റാവത്തിനെതിരെ അഴിമതിക്കേസുകള് നേരത്തെ ഉയര്ന്നിരുന്നെങ്കിലും ഈയിടെ ചമോലിയിലുണ്ടായ ദുരന്തം കൈകാര്യം ചെയ്തതിലെ വന്വീഴ്ചയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില് കാണാതായ 132 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
2017ലാണ് റാവത്തിന്റെ നേതൃത്വത്തില് ബിജെപി സര്ക്കാര് ഉത്തരാഖണ്ഡില് അധികാരമേറ്റത്. 70 അംഗ സഭയില് ബിജെപിക്ക് 57 എംഎല്എമാരാണ് ഉള്ളത്. അടുത്ത വര്ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്ടിയിലെ പ്രതിസന്ധി ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്.
Credits National || Deshabhimani Online News https://ift.tt/3qvQLYs
Comments