വർഗീയ വിദ്വേഷം: കെ എം ഷാജിയുടെ സ്ഥാനാർഥിത്വം തുലാസിൽ
കണ്ണൂർ> യുഡിഎഫ് അഴീക്കോട് സ്ഥാനാർഥി കെ എം ഷാജിയുടെ പത്രിക തള്ളണമെന്ന് എൽ ഡി എഫ് സ്ഥാനാർഥി കെ വി സുമേഷ് .
2016ലെ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരെ വർഗീയ വിദ്വേഷം വമിക്കുന്ന പ്രചരണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കുകയും ചെയ്തു.
അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ച ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സൂക്ഷ്മ പരിശോധനാ വേളയിൽ വാരണാധികാരിക്ക് മുന്പാകെ കെ വി സുമേഷിനു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
വാദപ്രതിവാദം തുടരുന്നു. ഉച്ചക്ക് രണ്ടിന് തീരുമാനമുണ്ടാകും.സുപ്രീകോടതി അഭിഭാഷകരായ പി വി ദിനേശ് കെ വി സുമേഷിനു വേണ്ടിയും ഹാരിസ് ബീരാൻ ഷാജിക്കു വേണ്ടിയും ഹാജരായി.ഹൈക്കോടതി അഭിഭാഷകരായ പി കെ വർഗീസ് ( കെ വി സുമേഷ് ), മുഹമ്മദ് ഷാ (കെ എം ഷാജി ) എന്നിവരുമുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3eYShAk
Comments