സംസ്ഥാനത്ത് ഹൈക്കമാൻഡിനും ഗ്രൂപ്പ്: കെ സി റോസക്കുട്ടി
കൽപ്പറ്റ> സങ്കുചിതമായ ഗ്രൂപ്പ് താൽപ്പര്യം മാത്രമാണ് കോൺഗ്രസിനെന്ന് പാർടിവിട്ട കെ സി റോസക്കുട്ടി. മുമ്പ് ഗ്രൂപ്പ് വിശാല താൽപ്പര്യത്തിനായിരുന്നു. കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പിന് നേതൃത്വം നൽകുമ്പോൾ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിച്ചു. ഇപ്പോഴതില്ല. ഗ്രൂപ്പും അതിനുള്ളിൽ ഗ്രൂപ്പുമാണ്. ഹൈക്കമാൻഡും കേരളത്തിൽ ഗ്രൂപ്പുണ്ടാക്കുകയാണ്.
ഇതിന്റെ ഇരകളും സ്ത്രീകളാണ്. സ്ത്രീകളെ അവഹേളിക്കുകയും മാറ്റിനിർത്തുകയും ചെയ്യുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല. ഗ്രൂപ്പ് നേതാക്കളെ പ്രീതിപ്പെടുത്തിയാൽ എത് സ്ഥാനത്തുമെത്താമെന്നതാണ്. ഇതിനായി കോൺഗ്രസ് പ്രവർത്തകർ നെട്ടോട്ടമോടേണ്ട ദുരവസ്ഥയാണ്. അവഗണനയിൽ പ്രതിഷേധിച്ച് പാർടി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെ നേതാക്കൾ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തത് വേദനാജനകമാണെന്നും അവർ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3tT6T8R
Comments