അനധികൃത സ്വത്ത് സമ്പാദനം: കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തു

കോഴിക്കോട്> അനധികൃത സ്വത്തുസമ്പാദനക്കേസില് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്എയെ വിജിലന്സ് ചോദ്യം ചെയ്തു. വിജിലന്സ് സ്പെഷ്യല് സെല് എസ്പി എസ് ശശീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഷാജിയെ കോഴിക്കോട് ഓഫീസില് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. അന്വേഷണ റിപ്പോര്ട്ട് ഒമ്പതിനകം നല്കാനുള്ള തയ്യാറെടുപ്പിലാണ് വിജിലന്സ് സംഘം.


അതീവ രഹസ്യമായാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. അതേസമയം, ചോദ്യം ചെയ്തിട്ടില്ലെന്നാണ് ഷാജിയുടെ വാദം.പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട് നവംബറില് ഇഡിയും ജനുവരിയില് കണ്ണൂര് വിജിലന്സ് വിഭാഗവും ഷാജിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കോഴിക്കോട്ടും ഹാജരാകേണ്ടി വന്നത്.

പൊതുപ്രവര്ത്തകനായ അഡ്വ. എം ആര് ഹരീഷ് നല്കിയ പരാതിയില് കോഴിക്കോട് വിജിലന്സ് കോടതിയാണ് അന്വേക്ഷണത്തിന് ഉത്തരവിട്ടത്. ഒമ്പതിനകം അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

തെരഞ്ഞെടുപ്പ് കമീഷന് നല്കിയ സത്യവാങ്മൂലത്തിലുള്ള വരുമാനവും ആഢംബര വീട് നിര്മാണത്തിന് ചെലവഴിച്ച തുകയും തമ്മില് പൊരുത്തക്കേടുകളുണ്ടെന്നും ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷ് കോടതിയെ സമീപിച്ചത്.






Credits Kerala || Deshabhimani ​Online ​News https://ift.tt/303jOI9

Comments

Archive

Contact Form

Send