കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത് എബിവിപി പ്രവര്‍ത്തകര്‍: റെയില്‍വെ സൂപ്രണ്ട്
കൊച്ചി> ട്രെയിന് യാത്രയ്ക്കിടെ മലയാളിയുള്പ്പെടെയുള്ള കന്യാസ്ത്രീകള്ക്കു നേരെ ആക്രമണം നടത്തിയത് ആര്എസ്എസിന്റെ വിദ്യാര്ഥി വിഭാഗമായ എബിവിപി.
ഋഷികേശിലെ പഠനക്യാംപ് കഴിഞ്ഞുമടങ്ങിയവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് റെയില്വെ സൂപ്രണ്ട് ഖാന് മന്സൂരി പറഞ്ഞു. മതപരിവര്ത്തനം എന്ന ആരോപണത്തില് കഴമ്പില്ല. സംഭവത്തില് പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ ബജ്രംഗ്ദള് പ്രവര്ത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം.ഝാന്സി റെയില്വേ പോലീസ് സൂപ്രണ്ട് ആണ് വെളിപ്പെടുത്തല് നടത്തിയത്.
എബവിപി പ്രവര്ത്തകനായ അജയ് ശങ്കര് തിവാരിയാണ് പ്രശ്നങ്ങള്ക്ക് തുടക്കമിട്ടത്. കന്യാസ്ത്രീകള് സഞ്ചരിച്ച അതേ ട്രെയിനില് സഞ്ചരിക്കുകയായിരുന്നു ഇയാളും. രണ്ട് യുവതികളോട് കന്യാസ്ത്രീകള് സംസാരിക്കുന്നതുകണ്ട തിവാരി മതപരിവര്ത്തനം ആരോപിച്ച് സഹപ്രവര്ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡല്ഹി പ്രോവിന്സിലെ നാലു കന്യാസ്ത്രീകള്ക്കാണ് ദുരനുഭവം നേരിട്ടത്.
Credits Kerala || Deshabhimani Online News https://ift.tt/3sj9Jn7
Comments