കുറ്റ്യാടിയിലെ പ്രതിഷേധം പരിശോധിക്കും: ഇപി

കണ്ണൂര്> കുറ്റ്യാടി സീറ്റ് കേരള കോണ്ഗ്രസ് (എം)ന് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പ്രവര്ത്തകര് പ്രതിഷേധവുമായി രംഗത്തുവന്നത് പരിശോധിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന് കണ്ണൂരില് മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയൊരു പ്രതിഷേധം ഉയരാനുണ്ടായ സാഹചര്യം അന്വേഷിച്ച് നടപടിയെടുക്കും.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്ഡിഎഫ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ദുര്ബലപ്പെടുത്താന് സാധിക്കില്ല. ബാക്കിയുള്ള സീറ്റുകളിലും ഉടന് സ്ഥാനാര്ഥിയെ പ്രഖ്യാപിക്കും. ജനങ്ങള് അര്പ്പിച്ച പ്രതീക്ഷ യാഥാര്ഥ്യമാക്കുന്നതിന് എല്ഡിഎഫിന് തുടര്ഭരണം സാധ്യമാകുമെന്നും ഇ പി പറഞ്ഞു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3cpD8Fg

Comments

Archive

Contact Form

Send