മുഹമ്മദ് റിയാസിനും; ടി വി രാജേഷിനും കെ കെ ദിനേശനും ജാമ്യം
കോഴിക്കോട്> വിമാന യാത്രക്കൂലി വർധനക്കെതിരെ എയർ ഇന്ത്യ ഓഫീസ് മാർച്ച് നടത്തിയ കേസിൽ റിമാൻഡിലായ മൂന്ന് സിപിഐ എം നേതാക്കൾക്കും ജാമ്യം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, ടി വി രാജേഷ് എംഎൽഎ, സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശൻ എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (4) വി വിനോദ് ജാമ്യം നൽകിയത്.
ചൊവ്വാഴ്ചയാണ് മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തത്. വാറന്റിനെത്തുടർന്ന് ഹാജരായി ജാമ്യമെടുക്കാനെത്തിയപ്പോഴായിരുന്നു ഇത്. കേസ് ദിവസങ്ങളിൽ ഹാജരാകണമെന്ന നിർദേശത്തോടെയാണ് ജാമ്യം. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി വി ഹരി ഹാജരായി.
2010 സെപ്തംബർ ആറിന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് മാർച്ച് നടത്തിയ കേസാണിത്
Credits Kerala || Deshabhimani Online News https://ift.tt/3q9kW7W
Comments