ബെഫി വനിതാകമ്മിറ്റി ഓണ്‍ലൈന്‍ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു
കൊച്ചി > അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ സംസ്ഥാന വനിതാ സബ് കമ്മിറ്റി സംഘടിപ്പിച്ച ഓണ്ലൈന് കുടുംബ കൂട്ടായ്മ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആര് സിന്ധു ഉദ്ഘാടനം ചെയ്തു. ബാങ്കിങ് മേഖലയില് മാത്രമല്ല എല്ലാ മേഖലകളിലും ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ, സ്ത്രീവിരുദ്ധ നയങ്ങള്ക്കെതിരായ യോജിച്ച ചെറുത്ത് നില്പ് അനിവാര്യമായിരിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് സിന്ധു പറഞ്ഞു. ഇത്തരം പോരാട്ടങ്ങളില് സ്ത്രീകള്ക്കും അവരുടെ സംഘടനകള്ക്കും സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നും അവര് കൂട്ടിച്ചേര്ത്തു.
ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്, സംസ്ഥാന ജനറല് സെക്രട്ടറി എസ് എസ് അനില് എന്നിവര് അഭിവാദ്യം ചെയ്തു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ പരിപാടികളും കൂട്ടായ്മയുടെ ഭാഗമായി അരങ്ങേറി.
ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് എന് എല് പ്രേമലത അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വനിതാ സബ് കമ്മിറ്റി കണ്വീനര് എസ് സുഗന്ധി സ്വാഗതവും ജോയിന്റ് കണ്വീനര് സോന നന്ദിയും പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3eeXu6H
Comments