സ്വാമി പരിപൂര്‍ണ്ണ ജ്ഞാന തപസ്വി അന്തരിച്ചു
പോത്തന്കോട്> ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്ണ്ണ ജ്ഞാനതപസ്വി (75) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.19 ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല് കോളേജില് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വാര്ദ്ധക്യസഹജമായ അസുഖങ്ങള്ക്കു പുറമെ മെനിഞ്ചൈറ്റിസ്, പാര്ക്കിന്സണ്സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങള്ക്കും ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. സംസ്കാര ചടങ്ങുകള് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പില് നടക്കും. രാവിലെ 10 മണിമുതല് പൊതുദര്ശനം നടക്കും.
Credits Kerala || Deshabhimani Online News https://ift.tt/3b5vgcM
Comments