ആന്റണിക്ക് നല്ലത് പി സി ചാക്കോയുടെ വഴി: ഐ എന്‍ എല്‍

കോഴിക്കോട്> പി സി ചാക്കോയുടെ വഴി പിന്തുടരുകയാണ് കോണ്ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മുന്നിലുള്ള പോംവഴിയെന്ന് ഐ എന് എല് സംസ്ഥാന ജനറല് സെക്രട്ടറി കാസിം ഇരിക്കൂര് പറഞ്ഞു. കോണ്ഗ്രസിനെ ഇന്നത്തെ ദുരവസ്ഥയില് എത്തിച്ചതില് ആന്റണിയുടെ പങ്ക് പ്രധാനമാണ്. ഇടതുപക്ഷ മുന്നണിക്ക് തുടര് ഭരണം ലഭിക്കില്ല എന്നത് ആന്റണിയുടെ സ്വപ്നം മാത്രമാണ്.

അങ്ങേയറ്റത്തെ ഇടതുപക്ഷവിരോധമാണ് ആന്റണിയെയും കോണ്ഗ്രസിനെയും സ്വയം നാശത്തിലെത്തിച്ചത്. ഡല്ഹിയില് രാഷ്ട്രീയ പച്ചപ്പ് തേടി ചേക്കേറി സോണിയാഗാന്ധിയുടെ പാദസേവ ഏറ്റെടുത്ത ആന്റണിക്ക് മലയാളി മനസ് വായിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. കാലഹരണപ്പെട്ട രാഷ്ട്രീയ കാഴ്ചപ്പാടും ശൈലിയുമായി ഇടതുപക്ഷത്തെ എതിര്ക്കുക എന്ന ഏക അജണ്ടയുമായി എപ്പോഴെങ്കിലും കേരളത്തിലെത്തുന്ന ആന്റണിയുടെ വാക്കും പ്രവൃത്തിയും പരമപുച്ഛത്തോടെയാണ് ജനം കാണുന്നതെന്നുംകാസിം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rqgKkV

Comments

Archive

Contact Form

Send