സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി
മുംബൈ > ഏകതാ പരിഷത്തുമായി ബന്ധപ്പെട്ട കേസില് അറസ്റ്റിലായ ആദിവാസി അവകാശ പ്രവര്ത്തകനും ജസ്യൂട്ട് വൈദികനുമായ സ്റ്റാന് സ്വാമി (83)യുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്ഐഎ കോടതി തള്ളി.
2020 ഒക്ടോബറിലാണ് റാഞ്ചിയില് നിന്ന് സ്റ്റാന് സ്വാമിയെ അറസ്റ്റ് ചെയ്തത്. തുടര്ന്ന് നവി മുംബൈയിലെ തലോജ സെന്ട്രല് ജയിലില് തടവില് പാര്പ്പിച്ചു. സ്റ്റാന് സ്വാമിക്ക് പാര്ക്കിന്സണ്സ് രോഗം ഉണ്ടെന്നും രണ്ട് ചെവികളുടേയും കേള്വിശക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷന് കോടതിയെ അറിയിച്ചിരുന്നു. എന്നാല് എന്ഐഎ ജാമ്യാപേക്ഷയെ എതിര്ത്തു. നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്ന സംഘടനകള്ക്ക് സ്റ്റാന് സ്വാമി പിന്തുണ നല്കിയതിന് തെളിവുണ്ടെന്നും ഇത് ഗൗരവകരമായ കുറ്റമാണെന്നും ജാമ്യാപേക്ഷയെ എതിര്ത്തുകൊണ്ട് എന്ഐഎ കോടതിയില് വാദിച്ചു.
Credits National || Deshabhimani Online News https://ift.tt/3r7fmmL
Comments